ഇടുക്കി : മറയൂരിലെ ഗോത്രവർഗമേഖലയിൽ നവജാത ശിശുമരണം പെരുകുന്നുവെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു.ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസർക്കും പട്ടിക വർഗ വികസന ഓഫീസർക്കുമാണ് നിർദ്ദേശം നൽകിയത്.ഡപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസറുടെ റാങ്കിൽ കുറയാത്ത ഒരുദ്യോഗസ്ഥൻ അന്വേഷണം നടത്തണം. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ നവജാതശിശുമരണം സംഭവിച്ചിട്ടുണ്ടോ, എത്ര ശിശുക്കൾ മരിച്ചു, മരണകാരണം, നവജാതശിശു മരണം ഇല്ലാതാക്കാൻ എന്തെല്ലാം നടപടികൾ സ്വീകരിക്കണം, കുട്ടികളെ പരിപാലിക്കുന്നതിനും മുലയൂട്ടുന്നതിനും അമ്മമാർക്ക് പോഷകാഹാരം നൽകുന്ന പദ്ധതി നിലവിലുണ്ടോ, ഉണ്ടെങ്കിൽ പദ്ധതി പ്രകാരം പോഷകാഹാരം നൽകുന്നുണ്ടോ തുടങ്ങിയ കാര്യങ്ങൾ ഡി.എം.ഒ. അന്വേഷിക്കണം. അന്വേഷണ റിപ്പോർട്ട് ആറാഴ്ചക്കുള്ളിൽ സമർപ്പിക്കണം. ഡി.എം.ഒ. ......
കൊച്ചി : 14,832 കിലോ ഗഞ്ചാവുമായി ഒഡീഷാ സ്വദേശികൾ പിടിയിൽ. (1) Ramesh naik Age 45, S/o Linga naik, Sandhikendu lembakumpa, Ganjam, odisha, (2) Mithun naik, Age-35, S/o Bhaiganaik, Lembhakumpa, Badagoda, Ganjam,Odisha കൊച്ചി സിറ്റി പോലീസ് പിടികൂടിയത്.......
നിലമ്പൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി ആര്യാടൻ ഷൗക്കത്ത് തന്നെ. ഇതുസംബന്ധിച്ച കെപിസിസി ശുപാർശ എഐസിസി അംഗീകരിച്ചു.......

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സെൻറർ ഫോർ ബജറ്റ് സ്റ്റഡീസും, ആധുനിക ഫിൻടെക് സാങ്കേതികവിദ്യകളുടെ വികസനത്തിൽ മുന്നണിയിൽ നിലക്കുന്ന ക്വാർട്ടെൽസ് (Qartelz) എന്ന സ്ഥാപനവും തൊഴിൽ സാധ്യതയുള്ള കോഴ്സുകൾ തുടങ്ങാൻ ധാരണയായി.
ദേശീയതലത്തിൽ ഫിനാൻഷ്യൽ ടെക്നോളജി കോഴ്സുകളിൽ ഉന്നത നിലവാരം പുലർത്തുന്ന സെൻറർ ഫോർ ബജറ്റ് സ്റ്റഡീസിന്റെ നേതൃത്വത്തിൽ, ഡിജിറ്റൽ സാമ്പത്തിക രംഗത്തെ തൊഴിൽ സാധ്യതകളെ ലക്ഷ്യമിട്ട് ഡിജിറ്റൽ ബാങ്കിംഗ്, ബ്ലോക്ക്ചെയിൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആധാരിത ഫിനാൻഷ്യൽ അനലിറ്റിക്സ്, റെഗുലേറ്ററി ടെക്നോളജി തുടങ്ങിയ മേഖലകളിൽ ആധുനിക ഫിൻടെക് കോഴ്സുകൾ ആരംഭിക്കുന്നതിനാണ് ധാരണയായത്.
വിദ്യാർത്ഥികൾക്ക് തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് സഹായകമായ ഇൻഡസ്ട്രി ഗ്രേഡ് പരിശീലനം, തത്സമയ ഡാറ്റാ അനലിറ്റിക്സ്, ഇൻഡസ്ട്രി മെന്ററിങ്, ലൈവ് പ്രൊജക്ടുകൾ എന്നിവയും ഈ പങ്കാളിത്തത്തിന്റെ ഭാഗമായി ഉറപ്പുവരുത്തും.
ഫിൻടെക് മേഖലയിലെ വിദ്യാഭ്യാസ, തൊഴിൽ സാധ്യതകളിൽ സുപ്രധാന പങ്ക് വഹിക്കുന്ന സെൻറർ ഫോർ ബജറ്റ് സ്റ്റഡീസിൻ്റെ മറ്റൊരു ശ്രദ്ധേയമായ നേട്ടം കൂടിയാണ് ഈ ധാരണാപത്രത്തിലെ ഒപ്പു വയ്ക്കൽ.
കുസാറ്റ് രജിസ്ട്രാർ ഡോ. അരുൺ എ യു, ക്വാർട്ടെൽസ് സി ഇ ഒ ഷെമീം എന്നിവരാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്. ......
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പി വി അൻവറും മത്സരിച്ചേക്കുമെന്ന അഭ്യൂഹം ശക്തം. കോൺഗ്രസ് നേതൃത്വം ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചതോടെയാണ് തൃണമൂൽ കോൺഗ്രസിന്റെ ബാനറിൽ മത്സരിക്കാൻ അൻവറും തയ്യാറെടുക്കുന്നത്. ......
നിലമ്പൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്തിനെ തന്നെ സ്ഥാനാർത്ഥിയാക്കാൻ കോൺഗ്രസ് തീരുമാനം. യുഡിഎഫ് സ്ഥാനാർത്ഥിയായി ആര്യാടൻ ഷൗക്കത്തിന്റെ പേരാണ് കെപിസിസി ഹൈക്കമാൻഡിന് കൈമാറിയത്. ......